വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനത കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. എച്ച് എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.പി ശങ്കരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഒ.ഇ കാസി സമരത്തില്‍ അധ്യക്ഷനായി. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. വര്‍ക്കി, എച്ച് എം എസ് നേതാവ് യു.എ.ഖാദര്‍, പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ലക്ഷദ്വീപിലെ മനുഷ്യത്വരഹിതമായ നടപടികള്‍ പിന്‍വലിക്കുക, ഇന്ധനവില വര്‍ദ്ധന നിയന്ത്രിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കുക, പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ വരുത്തുക, കോവിഡ് 19- നെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് 10000 രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.