യുവമോര്‍ച്ച ഭാരവാഹികളെ നീക്കി

0

സുല്‍ത്താന്‍ ബത്തേരി മണ്ഡലം നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഉടലെടുത്ത ഭിന്നത മറനീക്കി പുറത്തേക്ക്. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ദീപു,  ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് ലിനില്‍കുമാര്‍ എന്നിവരെ ഔദ്യോഗിക സ്ഥാനത്തുനിന്നും ബിജെപി നേതൃത്വം നീക്കം ചെയ്്തു.സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാണിച്ചാണ് നടപടി.തെറ്റ് ചൂണ്ടികാണിച്ചതിനാണ് തങ്ങള്‍ക്കെതിരെ നടപടിയെന്നും ഇത്് ഏകപക്ഷീയമാണെന്നും ലിനില്‍ പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കുള്ളില്‍ ഉണ്ടായ ഭിന്നതയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ യൂവജനസംഘടന നേതാക്കളുടെ പുറത്താക്കല്‍ എന്നാണ് വിലയിരുത്തല്‍. പ്രചരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് സമയത്ത് ഇപ്പോള്‍ പുറത്താക്കപ്പെട്ട നേതാക്കളും പാര്‍ട്ടിയുടെ ഒരുവിഭാഗവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കോഴയാരോപണവും പുറത്തുവരുന്നത്.ഇതിനിടെ പുറത്താക്കപ്പെട്ട ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ടായിരുന്ന ലിനില്‍കുമാര്‍ ബത്തേരി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. . സംഘടനയില്‍ വിശ്വാസമുണ്ടന്നും തങ്ങളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ ജില്ലയില്‍ വ്യാപകമായി സംഘടനയില്‍ നിന്നും രാജിഉണ്ടാകുമെന്നുമാണ് ലിനില്‍ പറയുന്നത്. കോഴ ആരോപണത്തില്‍ പ്രതിസന്ധിയിലായ പാര്‍ട്ടിക്ക് നിലവിലെ പ്രശ്നങ്ങള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

Leave A Reply

Your email address will not be published.

error: Content is protected !!