വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും 

0

കോവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധിയിലാണ് ജില്ലയിലെ മോട്ടോര്‍ വാഹന മേഖല. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടുക്കൊണ്ടും, ഇന്ധന വില നിയന്ത്രിക്കണമെന്നും, ടൂറിസ്റ്റ് മേഖലയിലെ മുഴുവന്‍ വാഹന ഉടമകള്‍ക്കും മൊറട്ടോറിയം അടക്കമുള്ള ആനുകൂല്യം നല്‍കണമെന്നും  ആവശ്യപ്പെട്ട് വാഹന ചങ്ങല സംഘടിപ്പിക്കുന്നത്. ജില്ലയില്‍ കള്ള ടാക്‌സികള്‍ കൂടിവരുന്നതായും, ഇത്തരം ടാക്‌സികളെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടുമാണ്  കല്‍പ്പറ്റ മുതല്‍ ബത്തേരി വരെ വാഹന ചങ്ങല നടത്തുന്നത്. ജില്ലയിലെ മുഴുവന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ ഉടമകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക.  വൈകിട്ട് അഞ്ചുമണിക്ക് കല്‍പ്പറ്റ മുതല്‍ ബത്തേരി വരെ  50 മീറ്റര്‍ ഇടവിട്ട സ്ഥലങ്ങളില്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടുക്കൊണ്ടാണ് സമരം. സംസ്ഥാനമൊട്ടാകെ ജൂണ്‍ 29 ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിന്  ഐക്യദാര്‍ഢ്യ  പ്രഖ്യാപിച്ചുകൊണ്ടാണ് വയനാട്ടിലും വാഹന ചങ്ങല നടത്തുന്നതെന്നും,  മുഴുവന്‍ വാഹന ഉടമകളും സമരത്തില്‍ ഇല്‍ അണിനിരക്കണമെന്നും മോട്ടോര്‍ എന്‍ജിനീയറിങ് ലേബര്‍ സെന്റര്‍ എച് എം എസ് ജില്ലാ സെക്രട്ടറി കെ. ബി രാജു കൃഷ്ണ, സി സി ഒ എ സംസ്ഥാന ജോയിന്‍ സെക്രട്ടറി ഷാജി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!