വിവിധ ആവശ്യങ്ങളുന്നയിച്ച് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി ഡി ഇ ഓഫീസ് ധര്‍ണ്ണ നടത്തി. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സുരേഷ് ബാബു വാളല്‍ ഉദ്ഘാടനം ചെയ്തു.
നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ നിയമനം നല്കുക ,സംസ്ഥാന വ്യാപകമായി ഒഴിഞ്ഞുകിടക്കുന്ന 1700 പ്രൈമറി പ്രധാനാധ്യാപക തസ്തികകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
എയിഡഡ് വിദ്യാലയങ്ങളില്‍ 2016 മുതല്‍ നിയമിതരായ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുക ,ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചായിരുന്നു സമരം.ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ സമരത്തില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എം ഉലഹന്നാന്‍ ,എം വി രാജന്‍ ,എം സുനില്‍കുമാര്‍ ,അബ്രഹാം കെ മാത്യു ,ടോമി ജോസഫ് ,പി എസ് ഗിരീഷ്‌കുമാര്‍ ,ആല്‍ഫ്രഡ് ഫ്രെഡി ,കെ സത്യജിത്ത് എന്നിവര്‍ സംസാരിച്ചു