എങ്ങനെ വേണം വികസനം?  എംഎല്‍എ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി

0

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ബത്തേരി വ്യാപാര ഭവനിലാണ് കൂടിക്കാഴ്ച നടത്തിയത്. മണ്ഡലത്തിലെ സമഗ്രമേഖലയിലെയിലും അടിസ്ഥാന വികസന പ്രശ്നങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വരും ദിവസങ്ങളില്‍ വിവിധ സംഘടനകളും, വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തുമെന്നും എംഎല്‍എ പറഞ്ഞു. കാര്‍ഷിക- ആരോഗ്യ- വിദ്യാഭ്യാസ- ടൂറിസം-  മേഖലകളില്‍ മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ചയായി.വന്യമൃഗശല്യം, രാത്രിയാത്ര നിരോധന പ്രശ്നം, ബഫര്‍സോണ്‍ തുടങ്ങിയവയും ചര്‍ച്ചാവിഷയമായി.  ഗോത്രമേഖലകളിലെ വികസനം, സ്വയംസന്നദ്ധ പുനരധിവാസം, റോഡുകളുടെ നവീകരണ പ്രശ്നങ്ങള്‍, ടൗണുകളുടെ വികസനം അടക്കം ചര്‍ച്ചയില്‍ ഉയര്‍ന്നു. മാധ്യമ പ്രവര്‍ത്തകരുമായി നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് എംഎല്‍എ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!