കാലവര്‍ഷക്കെടുതി ധനസഹായം ഉടന്‍ വിതരണം ചെയ്യണം

0

കാലവര്‍ഷക്കെടുതി ധനസഹായം ഉടന്‍ വിതരണം ചെയ്യണമെന്നും ധനസഹായ വിതരണത്തില്‍ കാലതാമസം വരുത്തിയാല്‍ പ്രത്യക്ഷ സമരം നടത്തുമെന്നും തവിഞ്ഞാലിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടം വരുത്തിയത് തവിഞ്ഞാല്‍ പഞ്ചായത്തിലാണ്. മൂന്ന് വില്ലേജുകളിലായി വീട് പൂര്‍ണ്ണമായും തകര്‍ന്ന 236 അപേക്ഷകളാണ് പഞ്ചായത്തിന് ലഭിച്ചത്.
വീട് നഷ്ടപ്പെട്ട നിരവധി വീടുകള്‍ ഉണ്ടെന്നിരിക്കെ പഞ്ചായത്ത് നല്‍കിയ കണക്കുകള്‍ തെറ്റാണ്.വീട് വാസയോഗ്യമല്ലാതെ വാടകക്ക് താമസിക്കുന്നവരും പഞ്ചായത്തില്‍ ഉണ്ട്. ധനസഹായം എത്രയും വേഗം വിതരണം ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!