കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി ഉണ്ടായ 10.2ശതമാനത്തിന്റെ വര്‍ദ്ധനവാണ് മുന്നണികളെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഉയര്‍ന്ന പോളിംഗ് ശതമാനം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് മൂന്നു മുന്നണികളും പുലര്‍ത്തുന്നത്. പ്രതീക്ഷച്ചതില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന പോളിംഗാണ് എല്‍.ഡി.എഫ് , യു.ഡി.എഫ്, ബി.ജെ.പി മുന്നണികളെ പ്രതീക്ഷയും ഒപ്പം ആശങ്കയും നല്‍കുന്നത്. 90 ശതമാനത്തില്‍ താഴെ മാത്രമേ പോളിംഗ് ഉണ്ടാകൂവെന്ന പ്രതീക്ഷയായിരുന്നു നേതൃത്വങ്ങള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പോളിംഗ് 93.2 ശതമാനത്തിലേക്ക് എത്തിയതോടെ ഉയര്‍ന്നപോളിംഗ് ആര്‍ക്കു ഗുണം ചെയ്യുമെന്ന കണക്കെടുപ്പിലാണ് മുന്നണികള്‍. 956 വോട്ടര്‍മാരുള്ള മന്ദംകൊല്ലിയില്‍ 443 പുരുഷന്‍മാരും 448 സ്ത്രീകളുമുള്‍പ്പടെ 891 പേര്‍ വോട്ട് രേഖപെടുത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. മൂന്നുമുന്നണികളും വിജയം ഉറപ്പിക്കുമ്പോഴും ഒപ്പം ആശങ്കയും നില നില്‍ക്കുന്നുണ്ട്. ആരുജയിച്ചാലും അത് മുനിസിപ്പാലിറ്റിയുടം ഭരണത്തെ സ്വാധീനിക്കുമെന്നതിനാല്‍ മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പു ഫലം സംസ്ഥാനമൊട്ടാകെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.