മൂന്നാ തവണവും ആബിദ് മികച്ച പ്രോഗ്രാം ഓഫീസര്‍

0

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ആബിദ് തറവട്ടത്തിന് ലഭിച്ചു. ഇത് മൂന്നാം തവണയാണ് ആബിദ് തറവട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുന്നത്. മികച്ച യൂണിറ്റായി ആബിദ് തറവട്ടത് പ്രോഗ്രാം ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജിനും ലഭിച്ചു. പുനര്‍ജനി പദ്ധതി, ഹരിത കേരള മിഷന്റെ കീഴിലുള്ള കലാലയ ജൈവ പച്ചക്കറിത്തോട്ട നിര്‍മ്മാണം, വയനാട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ സാന്ത്വന പരിചരണവും തൊഴില്‍ പരിശീലനവും, സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിലെ ഹ്രസ്വചിത്ര നിര്‍മ്മാണവും തെരുവ് നാടകങ്ങളും, ആദിവാസി ഉന്നമനത്തിനും ക്ഷേമത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ ,വിവിധ പഞ്ചായത്തുകളിലെ തടയണ നിര്‍മ്മാണം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.
ഭാര്യ: ലുബ്ന കെ.പി മക്കള്‍: ഐഷ നൗറ, ആതിഫ ജുംല, അബിയ്യ ഫാത്തിമ, അബ്ദുല്ല കെന്‍സ്.

Leave A Reply

Your email address will not be published.

error: Content is protected !!