ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം
ജില്ലയില്‍ പ്രതിഷേധ ധര്‍ണ്ണ
ലക്ഷദ്വീപില്‍ കാവി വത്ക്കരണം നടത്താന്‍ അഡ്മിനിസ്‌േട്രട്ടറുടെ നേതൃത്വത്തില്‍ കേന്ദ്രം കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നാരോപിച്ച് എല്‍ഡിഎഫ് സംസ്ഥാനത്ത് പ്രതിഷേധ ധര്‍ണ നടത്തി. വിവിധ കേന്ദ്രങ്ങളില്‍ പോസ്‌റ്റോഫിസിനു മുമ്പില്‍ ധര്‍ണ എല്‍ഡിഎഫ് നേതാക്കള്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു
ലക്ഷ്യ ദ്വീപ് ഐക്യദാര്‍ഢ്യം എല്‍.ഡി.എഫ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മാനന്തവാടി പോസ്റ്റ് ഓഫീസിനു മുന്‍പില്‍ നടന്ന സമരം സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഘടക കക്ഷി നേതാക്കളായ എം.റെജീഷ്, എം.പി.അനില്‍കുമാര്‍, കെ.ടി. വിനു, എന്‍.യു.ജോണ്‍, ചന്ദ്രേബോസ് തുടങ്ങിയവര്‍ സംസാരിച്ചു.
തരിയോട് പോസ്റ്റാഫീസിന് മുന്‍പില്‍ പ്രതിഷേധ സമരം നടത്തി
ലക്ഷദ്വീപില്‍ പ്രഫുല്‍ കെ പട്ടേലിനെ ഉപയോഗിച്ച് ജനാധിപത്യ കശാപ്പ് നടത്തി കൊണ്ടിരിക്കുന്ന കേന്ദ്ര ഗവര്‍മെന്റ് ഗൂഡാലോചനക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എല്‍ഡിഎഫ് തരിയോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ കാവുംമന്ദം പോസ്റ്റാഫീസിന് മുന്‍പില്‍ പ്രതിഷേധ സമരം നടത്തി.കെ.എന്‍ ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു.അഷ്‌റഫ് തയ്യില്‍ അദ്ധ്യക്ഷനായി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി കെ അബ്ദുറഹ്‌മാന്‍, കെ
സുഭാഷ് , എ കെ അനീഷ് കുമാര്‍ റോബിന്‍സണ്‍, ജംഷീര്‍ എന്നിവര്‍ സംസാരിച്ചു.
…….
ചുള്ളിയോട് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി
ലക്ഷദ്വീപിനെ കാവി പുതക്കാന്‍ ബിജെപ്പി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ചുള്ളിയോട് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ്ണനടത്തി.സുരേഷ് താളൂര്‍ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു.അശോകന്‍ ചൂരപ്ര, സതീഷ് കരടിപ്പാറ, സലീം കുരിയാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി
…………
പ്രതിഷേധ കൂട്ടായിമ സംഘടിപ്പിച്ചു
ലക്ഷ്യദീപിനെ ഇല്ലാതാക്കാന്‍ ഉള്ള തീരുമാനത്തിനെതിരെ എസ്ഡിപിഐ പനമരം ബ്രാഞ്ച് നേതിര്‍ത്ഥത്തില്‍ പ്രതിഷേധ കൂട്ടായിമ സംഘടിപ്പിച്ചു
………………….
പുല്‍പ്പള്ളി പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു
ലക്ഷദ്വീപില്‍ പ്രഫുല്‍ കെ പട്ടേലിനെ ഉപയോഗിച്ച് ജനാധിപത്യ കശാപ്പ് നടത്തി കൊണ്ടിരിക്കുന്ന കേന്ദ്ര ഗവ.മെന്റ് നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എല്‍ഡിഎഫ് പുല്‍പ്പള്ളി പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തില്‍ പുല്‍പ്പള്ളി പോസ്റ്റാഫീസിന് മുന്‍പില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു.ടിജെ ചാക്കോച്ചന്‍ ഉല്‍ഘാടനം ചെയ്തു. സ്‌ക്കറിയ അദ്ധ്യക്ഷനായിരുന്നു. പ്രകാശ് ഗഗാറിന്‍, അജീഷ് ജയരാജ്, വേലായുധന്‍ നായര്‍ , എന്നിവര്‍ സംസാരിച്ചു
………………………………..
ചീരാലില്‍ പ്രതിഷേധ സമരം നടത്തി
ലക്ഷദ്വീപ് ജനതക്ക് മേല്‍ നടപ്പിലാക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ചീരാലില്‍ പ്രതിഷേധ സമരം നടത്തി. ചീരാല്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം സി.പി.ഐ നേതാവ് പി.എം ജോയി ഉദ്ഘാടനം ചെയ്തു.മോഹനന്‍ അധ്യക്ഷനായിരുന്നു’ ശിവശങ്കരന്‍ ,ഫെബിന്‍, കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു’
…………………………….
നൂല്‍പ്പുഴ ലോക്കല്‍ കമ്മറ്റി നേതൃത്വത്തില്‍ പ്രതിഷേധം
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ ഡി എഫ് നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായി നൂല്‍പ്പുഴ ലോക്കല്‍ കമ്മറ്റി നേതൃത്വത്തില്‍ നായ്ക്കട്ടി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജയപ്രകാശ് അധ്യക്ഷനായി. ശോഭന്‍കുമാര്‍, ഉസ്മാന്‍, സി എന്‍ രവി തുടങ്ങിയവര്‍ സംസാരിച്ചു.
…………………………………….
പൊരുതുന്ന ലക്ഷദ്വീപുകാര്‍ക്ക് ഐക്യദാര്‍ഢ്യം
പൊരുതുന്ന ലക്ഷദ്വീപുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി പോസ്റ്റോഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സി പി ഐ എം പനമരം ഏരിയ സെക്രട്ടറി എ ജോണി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി അദ്ധ്യക്ഷനായി. ഘടകകക്ഷി നേതാക്കളായ എം മുരളീധരന്‍, കെ പി ശശികുമാര്‍, കുന്നുമ്മല്‍ മൊയ്തീന്‍, പി എം ഷബീറലി, കമറുദ്ദീന്‍ കാജ സംസാരിച്ചു
………………
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബത്തേരിയില്‍ കേന്ദ്രസര്‍്ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ബത്തേരി ചുങ്കം പോസ്റ്റ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ കെ ജെ ദേവസ്യ ഉല്‍ഘാടനം ചെയ്തു. കുര്യന്‍ ജോസഫ് അധ്യക്ഷനായി. സണ്ണി, റ്റി എസ് ജോര്‍ജ്, റജീന, ബീരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസംപ്ഷന്‍ ജംഗ്ഷനില്‍ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ കെ ശശാങ്കന്‍ ഉല്‍ഘാടനം ചെയ്തു. എം വി പൗലോസ അധ്യക്ഷനായി. വി വി ബേബി, കെ വി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.