12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ 

0

കാറില്‍ കടത്തുകയായിരുന്ന 12 കിലോയോളം കഞ്ചാവ് കല്‍പ്പറ്റ ജെഎസ്പിയുടെ സ്‌പെഷ്യല്‍ ടീം പിടികൂടി. കല്‍പ്പറ്റ ജെഎസ്പി അജിത് കുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്  കല്‍പ്പറ്റ വിനായകയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ പടിഞ്ഞാറത്തറ  പന്തിപ്പൊയില്‍ സ്വദേശി മുഹമ്മദ് റാഫി (29) യെ അറസ്റ്റ് ചെയ്തു.

കാറിന്റെ ഡിക്കിയില്‍ ബാഗില്‍ 29  പൊതികളില്‍ ആയിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ വില്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.സ്‌പെഷ്യല്‍ ടീം അംഗങ്ങളായ എസ്. ഐ. ജയചന്ദ്രന്‍ പി. പോലീസ് ഉദ്യോഗസ്ഥരായ അബ്ദുറഹ്‌മാന്‍ ടി പി, വിപിന്‍ കെ കെ, ശാലു ഫ്രാന്‍സിസ്, രാകേഷ് കൃഷ്ണ , കല്‍പ്പറ്റ എസ്‌ഐ ദീപ്തി, പ്രദീപ്, ജയ്‌സന്‍, ഷമീര്‍ എന്നിവരാണ് പ്രതികളെ പിടിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!