കലാലയങ്ങള്‍ സര്‍ഗ്ഗാത്മകതയുടെ ഇടങ്ങളില്‍ ആകണം എന്നും വിദ്യാര്‍ത്ഥികള്‍ ചരിത്രബോധവും മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നവരാവണമെന്നും എസ്എന്‍ഡിപിയോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സഖാ 2018 കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് മെമ്പര്‍ ഹരിശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ.ഷാജി, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സി. സ്മിത, സ്റ്റാഫ് അഡൈ്വസര്‍ പി എം ദിനേശ് കെബി അശ്വതി എന്നിവര്‍ സംസാരിച്ചു കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ സി വിനോദ് കുമാര്‍ അധ്യക്ഷതവഹിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി പി വിഷ്ണു നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.