സൗജന്യ ഭക്ഷണവുമായി സ്വകാര്യ ബസ്സ് ജീവനക്കാര്‍

0

 

ലോക്ഡൗണില്‍ വിശന്ന് വലഞ്ഞ് കല്‍പ്പറ്റ ടൗണില്‍ എത്തുന്ന ആളുകള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി മാതൃകയാവുകയാണ് കല്‍പ്പറ്റ- ബത്തേരി റൂട്ടിലെ സ്വകാര്യ ബസ്സ് ജീവനക്കാര്‍.സ്വകാര്യ ബസ്സ് ഫാന്‍സിന്റെ സഹകരണത്തോടെയാണ് ടൗണിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്കും മറ്റുമായി ഉച്ചഭക്ഷണം ഒരുക്കിയിരിക്കുന്നത്.അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കല്‍പ്പറ്റ- ബത്തേരി റോട്ടിലൂടുന്ന സ്വകാര്യ ബസ്സ് ജീവനക്കാരുടെ നേതൃത്വത്തില്‍ തങ്ങളുടെ നിശ്ചിത വേതനത്തില്‍ നിന്ന് ചിലവഴിച്ചാണ് കല്‍പ്പറ്റ ടൗണിലെത്തുന്ന യാത്രക്കാര്‍ക്കും മറ്റുമായി സൗജന്യ ഉച്ചഭക്ഷണമൊരുക്കിയത്. സ്വകാര്യ ബസ്സ് ഫാന്‍സിന്റെ സഹകരണത്തോടെ ലോക്ഡൗണില്‍ വിശന്ന് വലഞ്ഞ് എത്തുന്ന ദീര്‍ഘ ദൂര യാത്രക്കാര്‍ക്കും, വഴിയാത്രക്കാര്‍ക്കും, ടൗണില്‍ സേവനം നടത്തുന്ന പോലീസുകാര്‍ക്കുമൊക്കെയായി ഭക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത് .തങ്ങളുടെ പ്രവര്‍ത്തനം മാതൃകയാക്കി ഇത്തരം പ്രവര്‍ത്തനത്തിലേക്ക് മറ്റ് സ്വകാര്യ ബസ്സ് ജീവനക്കാരെക്കൂടി സ്വാഗതം ചെയ്യുകയാണെന്ന് സ്വകാര്യ ബസ്സ് ജീവനക്കാരനായ ലൂക്ക പറഞ്ഞു.കൊറോണ വ്യപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണിനിടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കല്‍പ്പറ്റ വഴിയെത്തുന്ന യാത്രക്കാര്‍ക്കൊക്കെ ഇത്തരം സേവനങ്ങള്‍ വലിയ സഹായകമാകുമെന്നും, ഇത്തരം പ്രവര്‍ത്തനത്തിന് മുതിര്‍ന്ന ബസ്സ് ജീവനക്കാരെയും മറ്റും അഭിനന്ദിക്കുന്നുവെന്നും, മോട്ടോര്‍ വാഹന വകുപ്പിന്റെ പൂര്‍ണ്ണ പിന്തുണ ഇത്തരം വിഷയങ്ങളില്‍ ഉണ്ടാകുമെന്നും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്ത്‌ക്കൊണ്ട് പറഞ്ഞു.കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തും, ബൈപ്പാസിലുമാണ് ഉദ്ഘാടന ദിവസം യാത്രക്കാര്‍ക്കും മറ്റുമായി ഭക്ഷണ പൊതി നല്‍കിയത്. വരും ദിവസങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സ്വകര്യ ബസ്സ് ജീവനക്കാര്‍ അറിയിച്ചു…

Leave A Reply

Your email address will not be published.

error: Content is protected !!