308000 ലിറ്റര്‍ ലിക്വിഫൈഡ് ഓക്സിജന്‍ ടാങ്ക് എത്തി

0

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുന്‍ കരുതലിന്റെ ഭാഗമായി 308000 ലിറ്റര്‍ ലിക്വിഫൈഡ് ഓക്സിജന്‍ ടാങ്ക് വയനാട് മെഡിക്കല്‍ കോളേജ് ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റില്‍ എത്തിച്ചു.കഴിഞ്ഞയാഴ്ച്ചയും1.5 ലക്ഷം ലിറ്റര്‍ ലിക്വിഫൈഡ് ഓക്സിജന്‍ ടാങ്കര്‍ എത്തിച്ചിരുന്നു.ഇന്നലെ വൈകിട്ടോടെയാണ് ഓക്സിജന്‍ ടാങ്ക് വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

പാലക്കാട് കാഞ്ചിക്കോട് നിന്നും കഴിഞ്ഞ ദിവസവും ഒന്നരലക്ഷം ലിക്വിഫൈഡ് ഓക്സിജന്‍ എത്തിച്ചിരുന്നു.കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആവശ്യമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഓക്സിജന്‍ സംഭരിച്ച് വെക്കുന്നത്.നിലവില്‍ വയനാട് മെഡിക്കല്‍ കോളേജിലേക്ക് പ്രതിദിനം 70-80 ഇടയില്‍ ഓക്സിജന്‍ സിലണ്ടറുകളാണ് ആവശ്യമായി വരുന്നത്.ചില ദിവസങ്ങളില്‍ 100 ഓളം സിലണ്ടറുകള്‍ ആവശ്യമായി വരുന്നുണ്ട്. 7000 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന 300 ഡി ടൈപ്പ് ഓക്സിജന്‍ സിലണ്ടറുകള്‍ക്ക് അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ എത്തിയ ലിക്വിഡ് ഓക്സിജന്‍ ടാങ്ക് ക്രയിനുകളുടെ സഹായത്തോടെയാണ്
പ്‌ളാന്റില്‍ എത്തിച്ചത് .

Leave A Reply

Your email address will not be published.

error: Content is protected !!