കെഎസ്ആര്‍ടിസിയിലെ വിനോദയാത്ര നടപടി ആരംഭിച്ചു

0

ആനവണ്ടി ഫാന്‍സ് അസോസിയേഷന്റെ വിനോദയാത്ര, വിവാദമായതോടെ കെഎസ്ആര്‍ടിസി എംഡിയും, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും സംഭവത്തില്‍ ഡിപ്പോയില്‍ നിന്നും റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ ഞായറാഴ്ച ബത്തേരി ഡിപ്പോയിലെ രണ്ട് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ വാടകക്കെടുത്ത് ജില്ലയില്‍ നടത്തിയ വിനോദയാത്രയാണ് കെഎസ്ആര്‍ടിസിക്ക് മാനക്കേട് ഉണ്ടാക്കിയെന്ന പരാതി ഉയര്‍ന്നത്. ഇതോടെയാണ് അന്വേഷണ നടപടി ആരംഭിച്ചിരിക്കുന്നത്.

കെ എസ് ആര്‍ ടി സി ആനവണ്ടി ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ ഞായറാഴ്ചയാണ് ഡിപ്പോയില്‍ നിന്നും രണ്ട് ബസ്സുകള് വാടകക്കെടുത്ത് നടത്തിയ യാത്രയിന്മേലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. യാത്ര കെ എസ് ആ്ര്‍ ടി സിക്ക് മാനക്കേട് ഉണ്ടാക്കിയെന്നാണ് പരാതി. കൂടാതെ യാത്രസമയത്ത് പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കപ്പെട്ടില്ലന്നും ആരോപണം ഉയര്‍ന്നിട്ടുണ്ടായിരുന്നു.ഇത് പരാതിയാവുകയും സംഭവം വാര്‍ത്തയാവുകയും ചെയ്തതോടെയാണ് കെ എസ് ആര്‍ ടി സി എംഡിയും, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറടക്കം സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി സ്‌ക്വാഡ് കഴിഞ്ഞ ദിവസം ഡിപ്പോയിലെത്തി റിപ്പോര്‍ട്ട് എടുത്തതായുമാണ് വിവരം. ഡിപ്പോയില്‍ നിന്നും സസ്‌പെന്‍ഷനിലായ മുന്‍ എറ്റിഒയുടെ നേതൃത്വത്തിലാണ് ഒരു കൂട്ടം ആളുകള്‍ ബസ്സുകള്‍ വാടകക്കെടുത്ത് വിനോദ യാത്രനടത്തിയത്. ഡിപ്പോയില്‍ യാത്രയുടെ ഉല്‍ഘാടനം ചടങ്ങില്‍ പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചും നടത്തിയ ആഘോഷവും തുടര്‍ന്ന് യാത്രയിലുടനീളം കെ എസ് ആര്‍ ടിസി ബസ്സിനു മുകളില്‍ കയറി നിന്നും മാനക്കേട് ഉണ്ടാക്കുന്ന തരത്തിലുളള പെരുമാറ്റ ഉണ്ടായതുമാണ് പരാതികള്‍ക്കും, തുടര്‍നടപടികള്‍ക്കും കാരണമായത്.

Leave A Reply

Your email address will not be published.

error: Content is protected !!