ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്

. 71 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (10.04.21) 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 71 പേര്‍ രോഗമുക്തി നേടി. 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29524 ആയി. 28140 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1060 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 934 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികള്‍ 23 പേര്‍, കല്‍പ്പറ്റ, വൈത്തിരി 17 പേര്‍ വീതം, കണിയാമ്പറ്റ 16 പേര്‍, മേപ്പാടി 14 പേര്‍, മാനന്തവാടി 11 പേര്‍, പൊഴുതന ഒമ്പത് പേര്‍, അമ്പലവയല്‍, പൂതാടി, തവിഞ്ഞാല്‍ എട്ടു പേര്‍ വീതം, തൊണ്ടര്‍നാട് 7 പേര്‍, നെന്മേനി 6 പേര്‍, കോട്ടത്തറ, തിരുനെല്ലി, വെള്ളമുണ്ട, എടവക 5 പേര്‍ വീതം, മുള്ളന്‍കൊല്ലി, മുട്ടില്‍, നൂല്‍പ്പുഴ, പനമരം 4 പേര്‍ വീതം, പുല്‍പ്പള്ളി, വെങ്ങപ്പള്ളി 3 പേര്‍ വീതം, മീനങ്ങാടി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി, നൂല്‍പ്പുഴ, തൊണ്ടര്‍നാട് സ്വദേശികളാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗബാധിതരായത്.

71പേര്‍ക്ക് രോഗമുക്തി
മേപ്പാടി സ്വദേശികള്‍ 7 പേര്‍, ബത്തേരി 3 പേര്‍, മീനങ്ങാടി, മുട്ടില്‍, എടവക സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 58 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചാര്‍ജ് ആയത്.

521 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.04.21) പുതുതായി നിരീക്ഷണത്തിലായത് 521 പേരാണ്. 293 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4430 പേര്‍. ഇന്ന് പുതുതായി 26 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1522 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 321413 സാമ്പിളുകളില്‍ 314799 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 285275 നെഗറ്റീവും 29524 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!