എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം.

0

എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലായി  88 സ്‌കൂളികളില്‍ നിന്നും 11766 വിദ്യാര്‍ഥികള്‍  എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്.60 സ്‌കൂളുകളിലായി 10000 കുട്ടികളാണ് രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്.എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിച്ച് 23 ന് അവസാനിക്കും. മേയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും.

 

സ്‌കൂളുകള്‍ അണുവിമുത്മാക്കുകയും,വിദ്യാര്‍ഥികളുടെ ആരോഗ്യനില പരിശോധിക്കുന്നതിനായിയുള്ള  സംവിധാനങ്ങളും സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്.മാസ്‌ക്കും, കുട്ടികള്‍ സ്വീകരിക്കേണ്ട സുരക്ഷ മാര്‍ഗങ്ങളെക്കുറിച്ചും  നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും.ചോദ്യപേപ്പറുകള്‍ ജില്ലയില്‍ നേരത്തെ എത്തിച്ചുകഴിഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!