തവിഞ്ഞാല്‍-മക്കിമല റോഡില്‍ ഗതാഗത തടസം
തവിഞ്ഞാല്‍ 44 മക്കിമല റോഡില്‍ മരം വീണ് ഗതാഗത തടസ്സം. കെ.എസ്.ഇ.ബി.ജീവനക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും ചേര്മരമായതിനാല്‍ മുറിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇത് വഴിയുള്ള ബസ്സ് യാത്രയടക്കം മുടങ്ങി.അധികൃതര്‍ മരം മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍.