ഡിഎഡബ്ല്യുഎഫ് പിന്തുണ ഇത്തവണ എല്‍ഡിഎഫിന്

0

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെ ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്തത് അടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികളാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഡിഫ്രന്റ്‌ലീ ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ഡിഎ.ബ്ലു.എഫ് എല്‍ഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാസങ്ങളോളം ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാതിരുന്നപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്തു എന്നും ഇവര്‍ പറയുന്നു. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്നും ഇവര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!