കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ശുചീകരണവും സെമിനാറും സംഘടിപ്പിച്ചു

0

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ശുചീകരണവും സെമിനാറും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങളും ശുചീകരിക്കുകയും പകര്‍ച്ച വ്യാധികള്‍ക്കെതിരെ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷന്‍ കെ.കെ ഹനീഫ, സെക്രട്ടറി കെ. സരുണ്‍, സ്ഥിരം സമിതി അദ്ധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!