വൃദ്ധ ദമ്പതികള്‍ക്ക് വീടൊരുക്കി സ്‌നേഹദീപം ചാരിറ്റബിള്‍ കൂട്ടായ്മ

0

വൃദ്ധ ദമ്പതികള്‍ക്ക് വാസയോഗ്യമായ വീടൊരുക്കി സ്‌നേഹദീപം ചാരിറ്റബിള്‍ കൂട്ടായ്മ. തലപ്പുഴ പണിച്ചിപ്പാലം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മുത്തുചാമി – പളനിയമ്മ ദമ്പതികള്‍ക്കാണ് വാസയോഗ്യമായ വീടൊരുക്കി നല്‍കി സ്‌നേഹദീപം ചാരിറ്റബിള്‍ കൂട്ടായ്മ മാതൃകയായത്.

പണിച്ചിപ്പാലം പുഴ പുറംപോക്കില്‍ ഷീറ്റിട്ട വീട്ടില്‍ താമസിച്ചു വരികയാണ് 70 കഴിഞ്ഞ വൃദ്ധ ദമ്പതികളായ മുത്തുചാമി – പളനിയമ്മ ദമ്പതികള്‍. വീട് ഷീറ്റിട്ടതാണെങ്കിലും മഴ പെയ്താല്‍ വെള്ളം വീടിനുള്ളില്‍ പതിക്കും. അത് കൊണ്ട് തന്നെ ഷീറ്റിനടിയില്‍ പ്ലാസ്റ്റിക്ക് കെട്ടിയാണ് മഴക്കാലത്ത് ഇവര്‍ അന്തിയുറങ്ങുന്നത്. വയസ് 70 കഴിഞ്ഞെങ്കിലും ദമ്പതികള്‍ക്ക് മക്കളില്ല. പെന്‍ഷന്‍ പണവും ബന്ധുജനങ്ങളുടെ സഹായത്താലുമാണ് കുടുംബം കഴിഞ്ഞു പോകുന്നത്. ലൈഫ് മിഷനില്‍ വീടിന്റെ ലിസ്റ്റില്‍ പേരുണ്ടെങ്കിലും സ്ഥലത്തിന് രേഖയില്ലാത്തത് സാങ്കേതിക തടസമാവുകയാണ് ഈ സാഹചര്യത്തിലാണ് സ്‌നേഹദീപം കൂട്ടായ്മ ഇവരുടെ വീട് വാസയോഗ്യമാക്കി കൊടുത്തത്. സേനഹദീപം ഭാരവാഹികളായ വിനോദ് പാരട്ടി വീട്ടില്‍, ജെയിംസ് പറമ്പില്‍, സജീവ് കൊരമംഗലം, ജെയിംസ് മനേലില്‍ തുടങ്ങിയവര്‍ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!