കേരള വ്യാപാരി വ്യസായി ഏകോപന സമിതി വൈത്തിരി യൂണിറ്റിന്റെ നവീകരിച്ച വ്യാപാര ഭവന്റെയും ഓഫീസ് കം കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനവും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ആദരിക്കലും നടത്തി. നവീകരിച്ച ബില്‍ഡിംഗിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാരും ഓഫീസ് കം കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവനും നിര്‍വ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷും മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു.