കര്‍ഷക ദിനം ആചരിച്ചു
എടവക ഗ്രാമപഞ്ചായത്തും കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി കര്‍ഷക ദിനം ആചരിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാവിജയന്‍ കര്‍ഷക ദിനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മുഡമ്പത്ത് അദ്ധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍സണ്‍ തുപ്പുകര, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷാ മെജോ, മെമ്പര്‍മാരായ ചെറുവയല്‍ രാമന്‍, തുടങ്ങിയവര്‍ സംസാരിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡിലെ മികച്ച കര്‍ഷകരെയും, മികച്ച ക്ഷീര കര്‍ഷകരെയും ആദരിച്ചു. ചടങ്ങില്‍ എടവക ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ നന്ദി പറഞ്ഞു.