മാസ്‌ക് ധരിക്കാത്തവരെ വിമാനത്തിൽ നിന്നും ഇറക്കിവിടും; ഉത്തരവുമായി ഡിജിസിഎ

0

കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കാൻ ഒരുങ്ങി ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
മാസ്‌ക് കൃത്യമായി ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കിവിടുമെന്ന് ഡിജിസിഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉത്തരവും പുറപ്പെടുവ്വിച്ചു.

രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കൊറോണ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ ഡിജിസിഐ തീരുമാനിച്ചത്. യാത്രക്കാർ നിർബന്ധമായും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

വിമാനത്തിൽ കയറുന്ന യാത്രക്കാർ മാസ്‌ക് ശരിയായി ധരിക്കാതെ ഇരിക്കുകയോ കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കുകയോ ചെയ്താൽ ആദ്യം മുന്നറിയിപ്പ് നൽകും. ഇതിന് ശേഷവും ഇത് തുടർന്നാൽ ഇവരെ നിയന്ത്രിക്കാനാകാത്ത യാത്രക്കാരുടെ പട്ടികയിൽപ്പെടുത്തുകയും, വിമാനത്തിൽ നിന്നും ഇറക്കിവിടുകയും ചെയ്യുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

വിമാനത്താവളങ്ങളിൽ യാത്രക്കാരെ കർശനമായി നിരീക്ഷിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഡിജിസിഎ നിർദ്ദേശം നൽകിയിട്ടുണ്ട്. മാസ്‌ക് കൃത്യമായി ധരിക്കാത്തവരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.

അടുത്തിടെ വിമാനത്താവളങ്ങളിൽ യാത്രക്കാർ അലക്ഷ്യമായി മസ്‌ക് ധരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സി ഹരിശങ്കർ സ്വമേധയാ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിജിഐയുടെ നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!