മേപ്പാടി ചൂരല്‍മല കാരുണ്യ റെസ്‌ക്യൂ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ സ്വന്തമായി ഒരു ആംബുലന്‍സ്. ചൂരല്‍മല പ്രവാസി കൂട്ടായ്മയാണ് ആംബുലന്‍സ് വാങ്ങി കാരുണ്യ റെസ്‌ക്യൂ ടീമിന് നല്‍കിയത്. ആദ്യകാല പ്രവാസിയായ കുഞ്ഞുമുഹമ്മദ് വെള്ളത്തൂര്‍് താക്കോല്‍ കൈമാറി.വെള്ളാര്‍മല ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ വാര്‍ഡ് മെമ്പര്‍ സി.കെ നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
മന്‍സൂര്‍ അലി പൂച്ചേങ്ങല്‍ അധ്യക്ഷനായിരുന്നു. ജി്ല്ലാ പഞ്ചായത്ത് വൈ.പ്രസിഡണ്ട് എസ്.ബിന്ദു ടീച്ചര്‍ ,എന്‍ കെ സുകുമാരന്‍, രാഘവന്‍ ,കെ ബാബു സുകന്യ ആഷിന്‍, തുടങ്ങിയവര്‍ സംസാരിച്ചു.