സിഎച്ച് സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഞായറാഴ്ച
ജില്ലാ ക്യാന്‍സര്‍ സെന്ററിനോട് ചേര്‍ന്ന് 2 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന സിഎച്ച് സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഞായറാഴ്ച പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലയിലെയും കുടക് നീലഗിരി പ്രദേശങ്ങളിലെയും ക്യാന്‍സര്‍,കിഡ്നി രേഗികള്‍ ചികിത്സക്കായി ആശ്രയിക്കുന്ന നല്ലൂര്‍നാട് ആശുപത്രിയില്‍ കിടത്തി ചികിത്സയടക്കമുള്ള അസൗകര്യങ്ങള്‍ നിലവിലുള്ളതിനാല്‍ രോഗികള്‍ വന്ന് പോവാന്‍ പ്രയാസപ്പെടുകയാണ്.ഇത് പരിഗണിച്ചാണ് നിര്‍ദ്ധന രോഗികള്‍ക്ക് വിശ്രമിക്കാനും താമസിക്കാനും ഉള്‍പ്പെടെ സൗകര്യങ്ങളൊരുക്കി സി എച്ച് സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചത്. തറക്കല്ലിടല്‍ ചടങ്ങില്‍ എം കെ മുനീര്‍ മുഖ്യാതിഥിയാവും.ഡോ.ഇദ്രീസ് രോഗപ്രതിരോധക്ലാസ്സെടുക്കും.ഇബ്രാഹിം ഖലീല്‍ ഹദവി മുഖ്യപ്രഭാഷണം നടത്തുമെന്നും കമ്മറ്റി ഭാരവാഹികളായ കെ സി അസീസ്,ചക്കര അബ്ദുള്ള ഹാജി,കൈപ്പാണി ഇബ്രാഹിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.