എല്‍.ഡി.എഫ്.നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍
നിയമസഭാ അങ്കത്തില്‍ മാനന്തവാടി മണ്ഡലത്തില്‍ ആദ്യ ലാപ്പില്‍ എല്‍.ഡി.എഫ്. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ കഴിഞ്ഞു. കേരളത്തില്‍ യു.ഡി.എഫിന് പരിതാപകരമായ അവസ്ഥയെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. ഇ.ജെ. ബാബു അദ്ധ്യക്ഷനായിരുന്നു. എല്‍.ഡി.എഫ്. നേതാക്കളായ പി.കെ. മൂര്‍ത്തി, പി. ഗഗാറിന്‍, കെ.ജെ ദേവസ്യ, എ.പി.ശശികുമാര്‍, എം.പി. അനില്‍, പി.വി. സഹദേവന്‍, സ്ഥാനാര്‍ത്ഥി ഒ.ആര്‍. കേളു തുടങ്ങിയവര്‍ സംസാരിച്ചു.