ഓള്‍ ഇന്ത്യ ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി സൗത്ത് ഇന്ത്യന്‍ മേഖല കണ്‍വീനര്‍ അര്‍ഷാദ് എറണാകുളം നയിക്കുന്ന സൗത്ത് ഇന്ത്യ സന്ദേശയാത്ര ജില്ലയിലെത്തി. 1600 കിലോമീറ്റര്‍ ബൈക്കില്‍ ഒറ്റക്ക് സഞ്ചരിച്ചാണ് ഈ സന്ദേശം അര്‍ഷാദ് സമൂഹത്തില്‍ എത്തിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി പഴേരി ഗ്രന്ഥശാല സംഗീത ക്ലബ്ബ് ഭാരവാഹികളാണ് സ്വീകരണം നല്‍കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.