നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് ജില്ലയില്‍ പരിശോധന ഊര്‍ജ്ജിതമാക്കി.മീനങ്ങാടിയില്‍ വയനാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.വ്യാജമദ്യത്തിന്റെ ഉല്‍പാദനം, വില്‍പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.നമ്പര്‍ 04936248850 ഹോട്ട്‌ലൈന്‍ നമ്പര്‍ 155358