ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വര്‍ക്കര്‍മാരെ ഇടത് സര്‍ക്കാര്‍ വഞ്ചിച്ചു എന്‍.ജി.ഒ.എ
ആരോഗ്യരംഗത്ത് കേരള മാതൃക സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും കോവിഡ് 19 മഹാമാരിക്കെതിരെ പ്രതിരോധ മതില്‍ തീര്‍ക്കുകയും ചെയ്ത ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് ജോലി ചെയ്യുന്ന പബ്ലിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരെ ശമ്പള പരിഷ്‌കരണത്തില്‍ ഇടത് സര്‍ക്കാര്‍ വഞ്ചിച്ചതായി എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി സുനില്‍.ഡിഎംഒ.ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനെതിരെ പ്രതിരോധം തീര്‍ത്ത യഥാര്‍ത്ഥ മുന്നണി പോരാളികളാണ് ജെ.എച്ച്.ഐ, എച്ച്.ഐ, ജെ.പി.എച്ച്.എന്‍, പി.എച്ച്.എന്‍ വിഭാഗത്തിലുള്ളവര്‍ പി.എസ്.സി നിയമനത്തിന് തത്തുല്യ യോഗ്യതയുള്ള മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരെക്കാള്‍ അടിസ്ഥാന ശമ്പളത്തില്‍ 4500 രൂപയുടെ കുറവാണ് സംഭവിച്ചിട്ടുള്ളത്.ഇത് തികഞ്ഞ അവഗണനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു. കെ.ടി. ഷാജി, എന്‍.ജെ. ഷിബു, നളിനി ആര്‍.പി., സി.ജി ഷിബു, എന്‍ വി അഗസ്റ്റിന്‍, ഷൈജു പി.ജെ, സുബ്രമണ്യന്‍, അഷ്‌റഫ് ഖാന്‍, ലൈജു ചാക്കോ, ജോബിന്‍ വര്‍ഗീസ് , അരവിന്ദ് എ .സി, അഭിജിത്ത് സി.ആര്‍, ശരത് ശശിധരന്‍, പി.ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.