നവകേരള ഭാഗ്യക്കുറി പ്രചാരണം ;തെരുവ് നാടകം സംഘടിപ്പിച്ചു

0

പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിര്‍മ്മിതിക്കുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രചാരണത്തിനായി ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കലാജാഥ പര്യടനം ആരംഭിച്ചു. ജില്ലാ കളക്ടറേറ്റിനു മുമ്പില്‍ കുടുംബശ്രീയുടെ സാംസ്‌കാരിക വിഭാഗമായ രംഗശ്രീയുടെ ഏഴംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് തെരുവ് നാടകം അവതരിപ്പിച്ചത്. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, നവകേരള ഭാഗ്യക്കുറിയെടുത്തു പ്രചാരണം ഉദ്ഘാടനം ചെയ്തു. തുടര്‍ു പ്രചാരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും നിര്‍വഹിച്ചു. എല്ലാം നഷ്ടപ്പെട്ട’് കേഴുവരുടെ വിലാപങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ അഹോരാത്രം പ്രയത്‌നിച്ചവരുടെ ജീവിതം, ഒറ്റക്കെ’ായ അതിജീവനം എി വിഷയങ്ങളെ അധികരിച്ചായിരുു രംഗാവീഷ്‌കരണം. പരിപാടിയില്‍ ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ എസ്. അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സാജിത, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, കുടുംബശ്രീ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!