ദേശീയ ധീരത അവാര്‍ഡ് ജേതാവ് ജയകൃഷ്ണനെ ആദരിച്ചു
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയറിന്റെ ദേശീയ ധീരത അവാര്‍ഡ് ജേതാവ് ജയകൃഷ്ണനെ സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എയും ആദരിച്ചു.ഗാന്ധിപാര്‍ക്കില്‍ ആരംഭിച്ച അനുമോദന റാലി സബ്ബ് കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ് ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കല്ലോടിയില്‍ നടന്ന അനുമോദന ചടങ്ങ് ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ ഫാ.ബിജുമാവറ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എച്ച്ബി പ്രദീപ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ജംഷിറഷിഹാബ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെവിജയന്‍, ജോര്‍ജ്ജ് പടകുട്ടില്‍, ലത വിജയന്‍, സജി ജോണ്‍ നജീബ് മണ്ണാര്‍ എന്നിവര്‍ സംസാരിച്ചു.