ഉത്സവം 2021 കലാസന്ധ്യയ്ക്ക് ജില്ലയില്‍ തുടക്കം.
സംസ്ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഉത്സവം 2021 കലാസന്ധ്യയ്ക്ക് ജില്ലയില്‍ തുടക്കമായി. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. കേരളത്തിലെ തനത് കലാരൂപങ്ങളായ വട്ടമുടിയാട്ടം, അലാമിക്കളി, കാക്കരിശ്ശി നാടകം, പൂരക്കളി, ഒപ്പന, വട്ടപ്പാട്ട്, ചാക്യാര്‍കൂത്ത് തുടങ്ങിയവയുടെ പ്രദര്‍ശനമാണ് കലാസന്ധ്യയില്‍ ഒരുക്കിയിട്ടുള്ളത്. മാനന്തവാടി പഴശ്ശി പാര്‍ക്കിലും, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയറിലുമായി ഫെബ്രുവരി 26 വരെ വൈകീട്ട് 6 മുതലാണ് പ്രദര്‍ശനം നടക്കുക.
മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വയനാട് കലാമണ്ഡലം അവതരിപ്പിച്ച
ചാക്യാര്‍കൂത്ത്, കെ. വാസുദേവന്‍ അവതരിപ്പിച്ച കോലംകളി എന്നിവ അരങ്ങേറി. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ്. മൂസ, നഗരസഭ കൗണ്‍സിലര്‍ ബി.ഡി. അരുണ്‍ കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ബി.ആനന്ദ്, ടൂറിസം അസോസിയേഷന്‍ പ്രസിഡന്റ് അലി ബ്രാന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഷാജന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.