വയനാട് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് സമിതി പ്രഥമ ജില്ലാ സമ്മേളനം
തൊഴിലാളികളുടെ സംഘടന സ്വാതന്ത്ര്യം
ഇല്ലാതാക്കു കയാണ് രാജ്യം ഭരിക്കുന്നവര്‍ ചെയ്യുന്നതെന്ന് ഒ.ആര്‍.കേളു എം.എല്‍.എ.വയനാട് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് സമിതി പ്രഥമ ജില്ലാ സമ്മേളനം മാനന്തവാടി ക്ഷീര സംഘം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തണമെന്നും സമിതി.
വി.എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു.എന്‍.രജീഷ്, സി.പി.മുഹമദലി, കെ.ടി.വിനു, വിപിന്‍ വേണുഗോപാല്‍, എം.റെജീഷ്, എം.ജെ. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.