മുണ്ടേരി സ്‌കൂളില്‍ രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനം
കല്‍പ്പറ്റ മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെയും മറ്റന്നാളുമായി നടക്കും. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഭാഗമായി എം എസ് ഡി പി പദ്ധതി പ്രകാരം ഒരു കോടി രൂപയിലധികം ചെലവിട്ട് നിര്‍മിച്ച കെട്ടിടത്തിന് ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. കിഫ്ബി പദ്ധതി പ്രകാരം അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന് ഉദ്ഘാടനം മറ്റന്നാള്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓണ്‍ലൈനായാണ് മന്ത്രി കെ ടി ജലീല്‍ മുഖ്യമന്ത്രിയും ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുക, പുതുതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്ക് ,സ്മാര്‍ട്ട് ക്ലാസ് മുറികള്‍, യോഗ ഹാള്‍ ,അടുക്കള ,ലൈബ്രറി വിവിധ ലാബുകള്‍ എന്നിവയും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.