വയനാടിന്റെ അഭിമാനതാരങ്ങളായി സജ്നയും മിന്നുമണിയും
മൈസൂരില്‍ ഒക്ടോബര്‍ 4 മുതല്‍ 8 വരെ നടക്കുന്ന അണ്ടര്‍ 23 വുമണ്‍സ് ചലഞ്ചേഴ്‌സ് ടൂര്‍ണമെന്റില്‍ ഇന്ത്യ റെഡ് ടീമിനെ പ്രതിനിധീകരിച്ച് വയനാട്ടില്‍ നിന്നും സജ്‌ന എസിനെയും മിന്നുമണിയെയും തിരഞ്ഞെടുത്തു. ആദ്യമായാണ് കേരള വനിതാ ക്രിക്കറ്റ് ടീം ദേശീയതലത്തില്‍ ബിസിസിഐ അഖിലേന്ത്യ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരാകുന്നത്. കേരള വനിതാടീം ക്യാപറ്റന്‍ സജ്ന മാനന്തവാടി നഗരസഭ ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാരദാ സജീവന്റെ മകള്‍ കൂടിയാണ്. ഒണ്ടയങ്ങാടി സ്വദേശി മണിയുടെ മകളാണ് മിന്നുമണി.