അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാ രാമന്‍. ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസ പദ്ധതികള്‍ വിതരണം ചെയ്യാന്‍ പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കും.
അസംഘടിത തൊഴിലാളികള്‍ക്കും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാ വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്കും അടിസ്ഥാന വേതനം ഉറപ്പാക്കും.
ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിലൂടെ രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാമെന്ന് ധനമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് എല്ലാ തൊഴില്‍ മേഖലകളിലും അവസരം നല്‍കുമെന്നും രാത്രി ഷിഫ്റ്റുകളില്‍ സുരക്ഷ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.