ബജറ്റ് സമ്മേളനം; പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

0

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. ബജറ്റ് സമ്മേളനം സമാധാനപരമായി നടത്തുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സഭയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ച സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്.

സഭാ നടപടികളുമായി സഹകരിക്കണമെന്നും എല്ലാ വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ഉണ്ടാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കണമെന്നാകും പ്രതിപക്ഷം ആവശ്യപ്പെടുക. രാവിലെ 11 മണിക്ക് പാര്‍ലമെന്റിലാണ് യോഗം ചേരുക.

Leave A Reply

Your email address will not be published.

error: Content is protected !!