മെഡിക്കല്‍ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്ഥാപിക്കണം; മനുഷ്യചങ്ങല സംഘടിപ്പിച്ചു
വയനാട് മെഡിക്കല്‍ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പനമരം പൗരസമിതിയുടെ നേതൃത്വത്തില്‍ പനമരംടൗണില്‍ മനുഷ്യചങ്ങല സംഘടിപ്പിച്ചു. ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്.സാഹിത്യകാരന്‍ ശിവരാമന്‍ പാട്ടത്തില്‍ മനുഷ്യ ചങ്ങലയുടെ ആദ്യ കണ്ണിയായി പരിപാടി ഉദ്ഘാടനം ചെയ്തു.
പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും കോവിഡ് കാലത്തെ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി കൈകളില്‍ വടികള്‍ കോര്‍ത്തുപിടിച്ചായിരുന്നു ചങ്ങല തീര്‍ത്തത്.ജില്ലയിലെ മെഡിക്കല്‍ കോളേജ് മുഴുവന്‍ ജനങ്ങള്‍ക്കും ഉപകരിക്കണമെങ്കില്‍ ജില്ലയുടെ മധ്യഭാഗത്താവണം മെഡിക്കല്‍ കോളേജ് സ്ഥാപിക്കേണ്ടത്. അതിനായി ജില്ലയുടെ മധ്യഭാഗമായ പനമരം , കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍
മെഡിക്കല്‍ കോളേജ് സ്ഥാപിക്കണം.കൂടാതെ പൂതാടി, കോട്ടത്തറ, മുട്ടില്‍, മീനങ്ങാടി എന്നീ പഞ്ചായത്തുകളുമായി അതിര്‍ത്തികള്‍ പങ്കിടുന്നതും എല്ലാവിധ സൗകര്യമുള്ളതുമായ ഇടവുമാണ്.പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്ത, വന്യമൃഗ ശല്യമില്ലാത്ത, പ്രളയ ഭീഷണിയില്ലാത്ത, മണ്ണിടിച്ചില്‍ ഇല്ലാത്ത, റോഡ് സൗകര്യമുള്ള സ്ഥലങ്ങള്‍ ഇവിടെ ലഭ്യമാണ്.
ജില്ലയുടെ ഏതു കോണില്‍ നിന്നും ഒരു മണിക്കൂറിനുള്ളില്‍ ഇവിടേക്കെത്താം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇക്കാര്യത്തില്‍ അധികാരികളുടെ ശ്രദ്ധ ചെലുത്തുന്നതിനായാണ് മനുഷ്യ ചങ്ങല തീര്‍ത്തതെന്നും ഭാരവാഹികളായ എം.ആര്‍.രാമകൃഷ്ണന്‍, കെ.സി. സഹദ്, റസാക്ക്.സി. പച്ചിലക്കാട്, വി.ബി.രാജന്‍, കാദറുകുട്ടി കാര്യാട്ട്, എന്നിവര്‍ പറഞ്ഞു. ടി.ഖാലിദ്
പി.എന്‍. അനില്‍കുമാര്‍ , അജ്മല്‍ തിരുവാള്‍ , സി. ഹക്കീം, ജോയി കുര്യന്‍ നടവയല്‍, യൂനസ് പൂമ്പാറ്റ, അഷ്‌റഫ് വെറൈറ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.