കിഴങ്ങ് വിളകൃഷി വിത്ത് വിതരണം നടത്തി.
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് 2020-21 ജനകീയാസൂത്രണം സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കിഴങ്ങ് വിളകൃഷി വിത്ത് വിതരണം നടത്തി. 7-ാം വാര്‍ഡ് കുറ്റിയോട്ട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പഞ്ചായത്ത് തല വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ലൈജി തോമസ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് കൈനികുന്നേല്‍,കൃഷി ഓഫീസര്‍ അശ്വതി കൃഷ്ണ ആര്‍, കൃഷി അസിസ്റ്റന്റ് വി.അഷറഫ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശാന്ത വിജയന്‍ , മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമ്മ യേശുദാസ്, എ.ഡി.എസ്.ഭാരവാഹികളായ കെ.സി. സാവിത്രി, പുഷ്പ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 6 ലക്ഷത്തി 89000 രൂപയുടെ കിഴങ്ങ് വിത്തുകളാണ് സുഭിക്ഷ കേരളം പദ്ധതിയില്‍ പഞ്ചായത്തില്‍ വിതരണം ചെയ്യുന്നത്.