എന്താണ് പോക്‌സോ? അറിയാതെ കുടുങ്ങുന്നവര്‍ നിരവധി

0

പോക്‌സോ നിയമത്തില്‍ അജ്ഞത.ആദിവാസി കോളനികളില്‍ പോക്‌സോ കേസുകള്‍ പെരുകുന്നു.20 ല്‍ താഴെ പ്രായക്കാരായ യുവാക്കള്‍ ജയിലില്‍ കിടക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ അധികരിക്കുന്നു. നിയമ ബോധവല്‍ക്കരണത്തിന് ലീഗല്‍ സര്‍വീസസ് അതോരിറ്റി ഉള്‍പ്പെടെ ഇടപെടണമെന്നാവശ്യം.

പോക്‌സോനിയമം എന്താണെന്ന് ഏതെങ്കിലും കോളനിക്കാരനോട് ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തുകയേയുള്ളൂ.ഏതെങ്കിലും പീഡന കേസില്‍ അകപ്പെടുമ്പോഴാണ് പലരും നിയമം പൊടി തട്ടിയെടുക്കുന്നത്.കോടതിയിലത്തിയാല്‍ 45 മുതല്‍ 90 ദിവസം വരെ കിടക്കേണ്ടി വരും.

എന്തിനാണ് ജയില്‍ ശിക്ഷയെന്നോ, എന്ത് നിയമമാണ് തന്റെ പേരില്‍ ചുമത്തിയതെന്നോ അറിയാതെ ഇവര്‍ ജയിലില്‍ കിടക്കേണ്ടി വരുന്നു.ജാമ്യത്തിലിറക്കാനുള്ള സാമ്പത്തിക ശേഷി ബന്ധുക്കള്‍ക്കും ഇല്ലാത്തതിനാല്‍ ഇവരുടെ ജയില്‍ ശിക്ഷാ കാലവധി നീണ്ടു പോകും.18 ഉം,20 ഉം വയസ്സുള്ള കോളനിയിലെ ചെറുപ്പക്കാര്‍ ഈ നിയമത്തിന്റെ ചുഴിയില്‍പെട്ട് ജയിലില്‍ കിടക്കുന്നു. പോക്‌സോനിയമം എന്താണെന്ന് അവര്‍ക്ക് പറഞ്ഞ് കൊടുത്ത് ബോധവല്‍ക്കരണം നടത്തുന്നില്ല.എല്ലാ കോളനികളിലും ഓണറേറിയം കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന പ്രമോട്ടര്‍മാര്‍ക്ക് പോലും ഈ നിയമത്തെ കുറിച്ച് ഗ്രാഹ്യമുണ്ടെന്ന് തോന്നുന്നില്ല.പോക്‌സോ നിയമത്തെ കുറിച്ചും, ചുമത്തപ്പെട്ടാലുണ്ടാവുന്ന ഭവിഷത്തുകളെ പറ്റിയും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ കോളനിക്കാരെ ബോധവല്‍ക്കരിക്കാന്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റിക്ക് കുടുതല്‍ ചെയ്യാന്‍ കഴിയും.നിയമത്തെ കുറിച്ച് ബോധവല്‍ക്കരിക്കാത്തിടത്തോളം ഈ നിയമം ചുമത്തി അവരെ ജയിലിലേക്ക് പറഞ്ഞയക്കുന്നത് ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!