സമൂഹ മാധ്യമത്തിലൂടെ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവിനെ അറസ്റ്റ് ചെയ്തു

0

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായ ശേഷം യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് തവലോട്ടുകോണം അനന്തു (21) വാണ് അറസ്റ്റിലായത്. പ്രണയത്തിലായിരുന്ന ശേഷം യുവതി ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചതിന്റെ വിദ്വേഷം തീര്‍ക്കാനാണ് ഇയ്യാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് സൂചന. പ്രതിയുടെ സോഷ്യല്‍ മീഡിയ ഇടപാടുകള്‍ സൈബര്‍ സെല്‍ മുഖാന്തരം നിരീക്ഷിച്ചതിന് ശേഷം തെളിവ് സഹിതമാണ് പോലീസ് ഇയ്യാളെ പിടികൂടിയത്. പ്രതി ഉപയോഗിച്ച് വന്നിരുന്ന ലാപ്‌ടോപ്പ്, മൊബെല്‍ ഫോണ്‍ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ഐ.ടി നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, കേരള പോലീസ് നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. മാനന്തവാടി സി.ഐ അബ്ദുള്‍ കരീം, അഡി.എസ്.ഐ റോയി, സി.പി.ഒമാരായ ജിന്‍സ്, വിപിന്‍, ഡ്രൈവര്‍ ഷിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!