ബത്തേരി രാജീവ്ഗാന്ധി മിനിബൈപാസ് റോഡ്് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തി ചാക്കുകളിലും,കവറുകളിലുമാക്കിയാണ് മാലിന്യം തള്ളുന്നത്. സമീപവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന മാലിന്യനിക്ഷേപം തടയാന്‍ നടപടി വേണമെന്നാണ് ആവശ്യം.
സുല്‍ത്താന്‍ ബത്തേരി രാജീവ് ഗാന്ധി മിനിബൈപാസ് പാതയോരമാണ് മാലിന്യനിക്ഷേപ കേന്ദ്രമാവുന്നത്. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തി മാലിന്യം പാതയോരങ്ങളിലേക്ക് വലിച്ചെറിഞ്ഞു കടന്നുകളയുകയാണ് ചെയ്യുന്നത്. ഇതുകാരണം മാലിന്യ നിഷേപകരെ കണ്ടെത്താനും നാട്ടുകാര്‍ക്ക് കഴിയുന്നില്ല.പാതയോരത്തും സമീപത്തെ കൈതോടുകളിലേക്കും വരെ മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യമാണ് ഇത്തരത്തില്‍ തള്ളുന്നത്. മാലിന്യ നിക്ഷേപം പ്രദേശവാസികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.പലതവണ അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടുംനടപടിയുണ്ടാകുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്്. ഈ സാഹചര്യത്തില്‍ അടിയന്തരമായി മാലിന്യനിഷേപകരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.