കാര്‍ഷിക-ആരോഗ്യ മേഖലയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പുതിയ ഭരണസമിതി.മീനങ്ങാടി പഞ്ചായത്തില്‍ നടപ്പാക്കിയ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിലേക്ക് കൂടി നടപ്പാക്കാനാണ് ലക്ഷ്യം വെക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ അധികാരത്തിലെത്തിയ പുതിയ ഭരണസമിതി കാര്‍ഷിക- ആരോഗ്യമേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനാണ് ലക്ഷ്യം വെക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍ പറഞ്ഞു. കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടരും. ആരോഗ്യരംഗത്ത് മാതൃകാപരമായി പദ്ധതികളും നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ ജനങ്ങള്‍ക്ക് വരുമാന വര്‍ദ്ധനവ് ഉണ്ടാക്കുന്ന തരത്തില്‍ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ട്രൈബര്‍ മേഖലയുടെ വികസനത്തിന് പഞ്ചായത്തുകളുമായി സംയോജിപ്പിച്ച് നൂതന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കും. മീനങ്ങാടി പഞ്ചായത്തില്‍ നടപ്പാക്കിയ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ബ്ലോക്കിനുകീഴിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും. ഇതിനായി വിദഗ്ദരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പത്ത് വര്‍ഷത്തേക്കുള്ള വിഷനോട് കൂടിയായിരിക്കും പദ്ധതി നടപ്പാക്കുക എന്നും അഴിമതിരഹിതവും, സുതാര്യവുമായ ഭരണം ഭരണസമിതി കാഴ്ചവെക്കുമെന്നും സി അസൈനാര്‍ പറഞ്ഞു.