തുല്യതാ പഠന നിലവാരം ഉയർത്തും  – സി.കെ. ശശീന്ദ്രൻ എം.എൽ.എ

0
ജില്ലയിലെ തുല്യതാ പഠിതാക്കളുടെ പഠന, പാഠ്യേതര നിലവാരം ഉയർത്തുമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന പത്താം തരം, ഹയർ സെക്കണ്ടറി തുല്യതാ പഠന ക്ലാസിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയവർക്ക് തുടർ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന  തുല്യതാ പഠന രീതിയെ ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുണ്ടേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാതല ഉദ്ഘാടനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ തലത്തിൽ കൂടുതൽ മാർക്ക് നേടിയ പത്ത്, ഹയർ സെക്കണ്ടറി തുല്യതാ പഠിതാക്കളായ എം.പി. ഷരീഫ, വി. ഷിബു എന്നിവരെ കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് ആദരിച്ചു. വാർഡ് കൗൺസിലർ എം.കെ. ഷിബു, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ, ചന്ദ്രൻ കിനാത്തി, പി.വി. വാസന്തി തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നടന്ന ക്ലാസുകൾ അതത് ഗ്രാമപഞ്ചായത്ത്, നഗരസഭ അധ്യക്ഷന്മാർ ഉദ്ഘാടനം ചെയ്തു.
Leave A Reply

Your email address will not be published.

error: Content is protected !!