എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്നലെ രാത്രിയോടെ ബാവലി ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ 230ഗ്രാം കഞ്ചാവ് പിടികൂടി.കഞ്ചാവ് കടത്തിയ കല്‍പ്പറ്റ എമിലി സ്വദേശി ചേരുംതടത്തില്‍ ആഷിഖ്, കൃഷ്ണഗിരി വേലപ്പറമ്പില്‍ രോഹിത് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കെഎല്‍ 12 എല്‍ 9767 ബജാജ് 200 എന്‍എസ് ബൈക്കും കസ്റ്റഡിയിലെടുത്തു.