ടാറിംഗ് പ്രവൃത്തി നടക്കുന്നതുമൂലം ഗതാഗതം നിയന്ത്രിച്ച മൂളിത്തോട് അയിലമൂല റോഡിലൂടെ അതിക്രമിച്ച് വന്ന കാറിലെ ഡ്രൈവര്‍ തൊഴിലാളിയെ ഇടിച്ചു തെറിപ്പിച്ചു. കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന തൊഴിലാളിയേയും കൊണ്ട് കാര്‍ സഞ്ചരിച്ചത് 70 മീറ്ററോളം ദൂരം.
കഴിഞ്ഞയാഴ്ച മൂളിത്തോടിന് സമീപം വെച്ചാണ് സംഭവം. ടാറിംഗ് നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. വാഹനങ്ങള്‍ തടയാന്‍ ബാരിക്കേഡ് സ്ഥാപിക്കുകയും, റിബ്ബണ്‍ വലിച്ചുകെട്ടുകയും ചെയ്തിരുന്നു. എന്നാല്‍ അതു വഴി കടന്നു വന്ന അഷകറിനെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ തടയുകയും ഇരു വിഭാഗവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അഷ്‌കര്‍ പെട്ടെന്നു തന്നെ കാര്‍ മുന്നോട്ടേ ക്കെടുത്ത് ഓടിച്ചു പോയി. കാറിനു മുന്നിലായുണ്ടായിരുന്ന തൊഴിലാളിയായ വാളേരി സ്വദേശി രജീഷിനെ ഇടിച്ചാണ് കാര്‍ പോയത്. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടേക്ക് അടിതെറ്റിയ രജീഷ് കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്നു. രജീഷിനേയും കൊണ്ട് ഏകദേശം 70 മീറ്ററോളം കാര്‍ മുന്നോട്ട് പോയി. തുടര്‍ന്ന് നിസാര പരിക്കുകളോടെ രജീഷ് രക്ഷപ്പെടുകയും അഷ്‌കര്‍ തേറ്റ മല ഭാഗത്തുള്ള ബന്ധുവീട്ടിലേക്ക് കാറോടിച്ച് പോകുകയും ചെയ്തു. എന്നാല്‍ കാറിനെ പിന്തുടര്‍ന്നെത്തിയ നാട്ടുകാരില്‍ ചിലര്‍ കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇതിനെതിരെ കാറുടമ തൊണ്ടര്‍നാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചികിത്സക്ക് ശേഷം രണ്ട് ദിവസം മുമ്പാണ് രജീഷ് മാനന്തവാടി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യം പരിശോധിച്ച പോലീസ് അഷ്‌കറിനെതിരെ വധശ്രമത്തിന് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മാനന്തവാടി സ്റ്റേഷനിലെ എ.എസ്.ഐ എ.നൗഷാദ്, എസ്.സി.പി.ഒ എം വി ബാബു, സി.പി.ഒ ജിന്‍സ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post