രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.ഇതിന്റെ പശ്ചാത്തലത്തില്‍ അയ്യാ യിരം പേര്‍ക്ക് പരിശീലനം നല്‍കിയെന്നും ലക്ഷദ്വീപ് ഒഴികെ എല്ലായിടത്തും പരിശീലനം പൂര്‍ത്തിയായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡ് പ്രതിരോധ വാക്സിനേഷനു മുന്നോടി യായുള്ള ഡ്രൈ റണ്‍ നാലു സംസ്ഥാന ങ്ങളില്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആന്ധ്ര പ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാ നങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. വാക്സിന് കുത്തിവെയ്പ്പ് ഒഴികെയുള്ള എല്ലാ നടപടികളും ഡ്രൈ റണില്‍ പരിശോധിക്കും.
രാജ്യത്ത് വാക്സിന്‍ ഉപയോഗത്തിനുള്ള അനുമതി ഉടന്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഡ്രൈ റണ്‍. പഞ്ചാബ്, അസം, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഏട്ടു ജില്ലകളിലാണ് ഈ മാസം 28, 29 തീയ്യതികളില്‍ ഡ്രൈ റണ്‍ നടക്കുക.