കൊവിഡ് വാക്സിന്‍: റഷ്യയും ബ്രിട്ടനും വാക്സിനുകള്‍ സംയോജിപ്പിച്ച് പരീക്ഷിക്കും; പുതിയ വഴിത്തിരിവ്
ലണ്ടന്‍: കൊവിഡിനെതിരെ വാക്സിന്‍ കണ്ടെത്താനുള്ള ലോകമെമ്പാടുമുള്ള ശ്രമങ്ങളില്‍ ഏറ്റവും നിര്‍ണ്ണായക ചുവടുവയ്പ്പുമായി ബ്രിട്ടനും റഷ്യയും. ബ്രിട്ടനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്ക വാക്‌സീനും റഷ്യയുടെ സ്പുട്‌നിക് വാക്‌സീനും സംയോജിപ്പിച്ചുള്ള പരീക്ഷണത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഇരു രാജ്യങ്ങളിലും നിര്‍മ്മിക്കപ്പെട്ട വാക്സിനുകള്‍ ഒരുമിച്ച് പരീക്ഷണത്തില്‍ ഏര്‍പ്പെടുത്തനാണ് തീരുമാനമെടുത്തതെന്ന് ആര്‍ഡിഐഎഫ് വെല്‍ത്ത് ഫണ്ടിനെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.