ആഗോള വിജ്ഞാന സൂചികയില്‍ അറബ് ലോകത്ത് ഒന്നാമതെത്തി യുഎഇ
ആഗോള വിജ്ഞാന സൂചികയില്‍ അറബ് മേഖലയില്‍ ഒന്നാമതായി യുഎഇ. 138 രാജ്യങ്ങളുടെ പട്ടികയില്‍ ആഗോളതലത്തില്‍ 15-ാം സ്ഥാനമാണ് യുഎഇയ്ക്കുള്ളത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനാണ് ഒന്നാം സ്ഥാനം.യുഎസാണ് രണ്ടാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡാണ് മൂന്നാമത്. കഴിഞ്ഞ വര്‍ഷം 136 രാജ്യങ്ങളുള്ള പട്ടികയില്‍ ആഗോള തലത്തില്‍ 18-ാം സ്ഥാനത്തായിരുന്നു യുഎഇ. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമും മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം നോളജ് ഫൗണ്ടേഷനും സംയുക്തമായാണ് വിജ്ഞാന സൂചിക പ്രസിദ്ധീകരിച്ചത്.