ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ കടത്തികൊണ്ട് പോകാന്‍ ശ്രമിച്ച ഹോംഗാര്‍ഡ് അറസ്റ്റില്‍. കല്‍പ്പറ്റ ജനസേവന കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ജോസ് പി.വി യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്ന സാധനങ്ങള്‍ കാറില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുകയും ഇത് ശ്രദ്ധയില്‍പെട്ട നോഡല്‍ ഓഫീസറായ അഫ്സല്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി ജോസിനെ അറസ്റ്റു ചെയ്തു. ആര്‍മിയില്‍ 17 വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുള്ള ആളാണ് ജോസ്.
Sign in
Sign in
Recover your password.
A password will be e-mailed to you.